ഇതിഹാസങ്ങള്‍ ബാക്കിവെച്ച മൗനങ്ങളെ സര്‍ഗ്ഗാത്മകമായി വികസിപ്പിച്ചെടുക്കുന്ന അപൂര്‍വ്വമായൊരു വായനാനുഭവം. ലിംഗഭേദങ്ങളുടെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ അംബയുടെ പ്രതികാരവും ശിഖണ്ഡിനിയുടെ പരിവര്‍ത്തനവും സ്തൂണന്‍ എന്ന യക്ഷന്റെ ആത്മസമര്‍പ്പണവും ഇവിടെ പുതിയൊരു ഭാവതലത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. പുരുഷാധിപത്യത്തിന്മേല്‍ സ്ത്രീത്വത്തിന്റെ ആത്മാഭിമാനം ജ്വലിക്കുന്ന ഈ നോവല്‍, വ്യാസന്‍ ഒളിപ്പിച്ചുവെച്ച ഇതിഹാസ വിടവുകളെ ഭാവനയാല്‍ മനോഹരമായി നികത്തുന്നു. ദിവ്യപ്രണയവും വിസ്മയങ്ങള്‍ തീര്‍ക്കുന്ന കുരുക്ഷേത്രഭൂമിയും, കാല്പനിക ശാസ്ത്രസങ്കല്പവും വായനക്കാരെ ഒരു മായാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. ‘ശിഖണ്ഡിനിയിലൂടെ-ഉടലുകള്‍ മാറുന്ന പോരാളി’. സുജ മനോജ്. ഗ്രീന്‍ ബുക്‌സ്. വില 136 രൂപ.
ശിഖണ്ഡിനിയിലൂടെ
