സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണോ ദല്ലാൾ നന്ദകുമാറാണോയെന്ന ചോദ്യവുമായി ശോഭ സുരേന്ദ്രൻ .ഒരു സ്ത്രീയെന്ന നിലയിൽ തന്നെ അപമാനിക്കാനും ആക്ഷേപിക്കാനും ആണ് നന്ദകുമാർ ശ്രമിക്കുന്നത്. വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവണം.നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യും. കേരളത്തിൽ ഒരു സ്ത്രീക്കെതിരെയും സൈബർ ആക്രമണം ഉണ്ടാകാൻ അനുവദിക്കില്ല എന്ന് പറഞ്ഞ വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.