ഹുറുണ്‍ ഇന്ത്യ ഫിലാന്ത്രോഫി ലിസ്റ്റ് പ്രകാരം എച്ച്.സി.എല്‍ ടെകിന്റെ ഉടമ ശിവ് നാടാര്‍ ആണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവുമധികം പണം ചിലവിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അദ്ദേഹത്തിന്റെ ഉടമയിലുള്ള ശിവ് നാടാര്‍ ഫൗണ്ടേഷന്‍ 2,153 കോടി രൂപയാണ് വിവിധ സാമൂഹ്യസേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്. പ്രതിദിനം ശരാശരി 5.9 കോടി എന്ന കണക്കിലാണ് സംഭാവനകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഹുറൂണ്‍ ലിസ്റ്റില്‍ മൂന്നാം തവണയാണ് ശിവ് നാടാര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് റിലയന്‍സ് ഫൗണ്ടേഷന്റിലയന്‍സ് ഇന്റസ്ട്രീസിന് കീഴിലുള്ള റിലയന്‍സ് ഫൗണ്ടേഷനാണ്. 407 കോടി രൂപയാണ് അംബാനിയുടെ കമ്പനി നല്‍കിയത്. മൂന്നാം സ്ഥാനത്തുള്ള ബജാജ് ഗ്രൂപ്പ് ട്രസ്റ്റ് 352 കോടിയാണ് ചിലവിട്ടത്. കുമാരമംഗലം ബിര്‍ള (334 കോടി), ഗൗതം അദാനി (330 കോടി), നന്ദന്‍ നിലേക്കനി (307 കോടി), ആശ ഫൗണ്ടേഷന്റെ കൃഷ്ണ ചിവുക്കുള (228 കോടി), അനില്‍ അഗര്‍വാള്‍ ഫൗണ്ടേഷന്‍ (181 കോടി), മിന്‍ഡ്ട്രീ ഉടമകളായ സുസ്മിത-സുബ്രതോ ബഗ്ചി കുടുംബം (179 കോടി), റോഹിണി നിലേക്കനി (154 കോടി) എന്നിവരാണ് ഹുറൂണ്‍ പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങളിലുള്ളത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *