‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിനു വേണ്ടി നടന്‍ ഷൈന്‍ ടോം ചാക്കോ ആലപിച്ച ഗാനം പുറത്തിറങ്ങി. ‘കൊച്ചിയാ…’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക്കാണ് പ്രേക്ഷകര്‍ക്കരികിലെത്തിച്ചത്. പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രാജു ജോര്‍ജ് പാട്ടിനു വരികള്‍ കുറിച്ചു സംഗീതം പകര്‍ന്നിരിക്കുന്നു. ‘കൊച്ചിയാ…’ ചുരുങ്ങിയ സമയം കൊണ്ടുതന്നെ മികച്ച പ്രതികരണങ്ങളോടെ ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചുകഴിഞ്ഞു. ഷൈന്‍ ടോമിനൊപ്പം ഗൗതം അനില്‍കുമാര്‍, ശ്രീമോന്‍ വേലായുധന്‍ എന്നിവരും ആലാപനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ആശിഷ് ബിജു ആണ് പാട്ടിനു വേണ്ടി കീബോര്‍ഡ് വായിച്ചിരിക്കുന്നത്. വരുണ്‍ കുമാര്‍ സാക്‌സോഫോണിലും പുല്ലാങ്കുഴലിലും ഈണമൊരുക്കി. ഷെരോണ്‍ റോയ് ഗോമസ് പ്രോഗ്രാമിങ് നിര്‍വഹിച്ചിരിക്കുന്നു. മനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പതിമൂന്നാം രാത്രി’. വിഷ്ണു ഉണ്ണികൃഷ്ണന്‍, വിജയ് ബാബു, ദീപക് പറമ്പോല്‍, മാളവിക മേനോന്‍, അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, സോന നായര്‍, സ്മിനു സിജോ, ആര്യ ബാബു, സാജന്‍ പള്ളുരുത്തി, കോട്ടയം രമേശ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.