അജയ് ദേവ്ഗണ് നായകനായി എത്തിയ ചിത്രമാണ് ‘ശെയ്ത്താന്’. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്ഗണ് നിലനിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. മെയ് മൂന്നിന് ശെയ്ത്താന് നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ റിലീസാകുമെന്നാണ് റിപ്പോര്‍ട്ട്. അപ്പോഴും അജയ് ദേവ്ഗണ് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം ആകെ 170.7 കോടി രൂപ നേടി മുന്നേറുകയാണ്. മാധവനും ജ്യോതികയും വേഷമിട്ട ഹൊറര്‍ ചിത്രം ശെയ്ത്താന് ആഗോളതലത്തില്‍ ആകെ 211 കോടി രൂപയില്‍ അധികം കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ട്. അജയ് ദേവ്ഗണ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്ത്താന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അജയ് ദേവ്ഗണ് നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് ‘ഭോലാ’ ഹിറ്റായി മാറിയിരുന്നു.
മെയ് മൂന്നിന് ‘ശെയ്ത്താന്’ നെറ്റ്ഫ്ലിക്സിലെത്തും
