ഷാഹിദ് കപൂര്‍, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്യുന്ന വെബ് സീരിസ് ‘ഫര്‍സി’യുടെ ട്രെയിലര്‍ എത്തി. കള്ളക്കടത്തുകാരനായി ഷാഹിദ് എത്തുമ്പോള്‍ പൊലീസിന്റെ വേഷത്തില്‍ സേതുപതി അവതരിക്കുന്നു. ഹിന്ദിയിലും സ്വന്തം ശബ്ദത്തില്‍ തന്നെയാണ് വിജയ് സേതുപതി ഡബ്ബ് ചെയ്തിരിക്കുന്നത്. റാഷി ഖന്ന, കെ കെ മേനോന്‍, ഭുവന്‍ അരോറ, റെജിന കസാന്ദ്ര എന്നിവരാണ് മറ്റ് താരങ്ങള്‍. ഫാമിലി മാന്‍ എന്ന ഹിറ്റിനുശേഷം രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്യുന്ന വെബ് സീരിസ് കൂടിയാണിത്. ഫെബ്രുവരി 10 മുതല്‍ ആമസോണ്‍ പ്രൈം വഴി സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും.