ശബരിമലയിൽ ദർശനത്തിന് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വരി പുനഃസ്ഥാപിച്ചു. നടപ്പന്തലിലെ ഒന്‍പതാം നമ്പര്‍ കവാടത്തിലൂടെ കടത്തിവിട്ടു തുടങ്ങി. ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും ഈ സംവിധാനം ഒരുക്കിയിരുന്നില്ല. വെള്ളിയാഴ്ച വൈകീട്ടുമുതൽ പമ്പയിൽ നിന്നുതന്നെ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. പമ്പയിൽ മൂന്നുമുതൽ നാല് മണിക്കൂർ വരെ ക്യൂനിന്നാണ് അയ്യപ്പന്മാർ വെള്ളിയാഴ്ചയും ശനിയാഴ്ചയും മലകയറിയത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan