കുറച്ച് നാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. വൈകീട് 5.50 ന് കെപിസിസി ഓഫീസില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്നും എ കെ ആന്‍റണി പറഞ്ഞു.
അതോടൊപ്പം അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വിമര്‍ശനവുമായി കെഎസ്‍യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ.അനിൽ ആന്റണിയെ പോലുള്ള മാലിന്യങ്ങൾക്ക് തീ പിടിക്കുമ്പോൾ വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് മെറിറ്റിൽ പണി എടുക്കുന്ന സാധാരണ പ്രവർത്തകരാണെന്നും അത് നേതൃത്വം ഓർമിക്കണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.