പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്യുന്ന ‘ബിഹൈന്‍ഡ്ഡ്’ എന്ന ചിത്രത്തില്‍ സോണിയ അഗര്‍വാളും, ജിനു ഇ തോമസും പ്രധാന വേഷത്തില്‍ എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍ സോണിയ അഗര്‍വാളിനെക്കൂടാതെ ജിനു ഇ തോമസ്, മെറീന മൈക്കിള്‍ എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തില്‍ നോബി മര്‍ക്കോസ്, സിനോജ് വര്‍ഗീസ്, അമന്‍ റാഫി, സുനില്‍ സുഖദ, വി. കെ. ബൈജു, ശിവജി ഗുരുവായൂര്‍, കണ്ണന്‍ സാഗര്‍, ജെന്‍സണ്‍ ആലപ്പാട്ട്, ശിവദാസന്‍ മാറമ്പിള്ളി, അമ്പിളി സുനില്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്‌നേഹിക്കുന്ന അമ്മയും, തുടര്‍ന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ നേരിടേണ്ടി വരുന്ന ഭയപ്പെടുത്തുന്ന അനുഭവങ്ങളെ അതിജീവിക്കാന്‍ ഉള്ള ശ്രമവും, അതിന്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന ഒരു ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ ആണ് റിലീസിന് തയ്യാറെടുക്കുന്ന ഈ സിനിമ.