അറുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവം രണ്ടാം ദിവസവും വൻജനപങ്കാളിത്തത്തോടെ മുന്നേറുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രധാന വേദിയായ എം ടി നിളയിൽ മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്തത് മുതൽ ഇതുവരെ വിവിധ മത്സരങ്ങൾ നടക്കുന്ന 25 വേദികളിലും മികച്ച പങ്കാളിത്തമാണ് കാണുന്നത്. ഉദ്ഘാടനസമ്മേളനത്തിൽ മാത്രം പതിനയ്യായിരം പേർ പങ്കെടുത്തു. സമയത്തുതന്നെ മത്സരങ്ങൾ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അറുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവം രണ്ടാം ദിവസവും വൻജനപങ്കാളിത്തത്തോടെ മുന്നേറുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
