രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 3 ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാന്‍ ഒരുങ്ങുന്നു. എസ്ബിഐ, ഒന്നോ അതിലധികമോ തവണകളായി ഫണ്ട് സ്വരൂപിക്കും, അത് യുഎസ് ഡോളറിലോ മറ്റൊരു പ്രധാന വിദേശ കറന്‍സിയിലേക്കോ മാറ്റും. കടം വഴി 25,000 കോടിയോളം രൂപ സമാഹരിക്കുന്നത് എന്തിനു വേണ്ടിയെന്ന് എസ്ബിഐ വെളിപ്പെടുത്തിയിട്ടില്ല. ജനുവരിയില്‍, ബോണ്ടുകള്‍ വിറ്റ് എസ്ബിഐ 5,000 കോടി രൂപ സമാഹരിച്ചിരുന്നു. വായ്പകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യയിലെ ബാങ്കുകള്‍ അവരുടെ മൂലധന അടിത്തറ വര്‍ധിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എസ്ബിഐയുടെ നടപടി എന്നാണ് റിപ്പോര്‍ട്ട്. കനറ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം കടം വഴി ഫണ്ട് സ്വരൂപിക്കാന്‍ പദ്ധതിയിടുന്നുണ്ട്.