മുപ്പത്തൊന്നു വര്‍ഷം നീണ്ട ജയില്‍ ജീവിതത്തെക്കുറിച്ച് പേരറിവാളന്‍ തന്റെ മോചനത്തിനായി ഒരു പതിറ്റാണ്ടോളം ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകയോട് തുറന്നു പറയുന്നു. നിരപരാധിയെ കൊടുംകുറ്റവാളിയാക്കാനുള്ള സംവിധാനങ്ങള്‍ നിയമവ്യവസ്ഥയിലുണ്ടെന്ന് ജീവിതംകൊണ്ട് തെളിയിച്ച പേരറിവാളനുമായുള്ള ഈ സംഭാഷണം രാജീവ്ഗാന്ധി വധക്കേസിന്റെ നാനാവശങ്ങളിലേക്ക് വെളിച്ചം വീശുന്നു. തോല്‍ക്കരുത് എന്ന നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്നു. ദൈവവിശ്വാസി അല്ല. ആയിരുന്നെങ്കില്‍ ദൈവത്തോട് പരാതി പറയാമായിരുന്നു. ദൈവത്തിന്റെ തീര്‍പ്പാണിത് എന്ന് സമാധാനിക്കാമായിരുന്നു. ഇവിടെ ഞാന്‍ തന്നെ എന്റെ മാര്‍ഗം തേടി കണ്ടുപിടിക്കേണ്ടിയിരുന്നു. പലതവണ തോറ്റുവീണിട്ടുണ്ട്. എത്ര വീണുപോയാലും സത്യത്തെ മുറുകെപിടിച്ച് പോരാടണം. ജയിക്കുന്നത് വരെ പോരാടണം. മറ്റൊരു നിരപരാധിക്ക് ഇത്രയധികം കഷ്ടപ്പെടേണ്ടിവരരുത്. ‘സത്യം മാത്രമായിരുന്നു ആയുധം’. പേരറിവാളന്‍, അനുശ്രീ. ഡിസി ബുക്‌സ്. വില 161 രൂപ.