ജോഷിയും ജോജു ജോര്‍ജും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി. ‘ആന്റണി’യുടെ ഓഡിയോ റൈറ്റ്സ് ‘സരിഗമ’ സ്വന്തമാക്കി എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ജോജു നായകനായി ജോഷിയുടെ സംവിധാനത്തിലുള്ള ചിത്രമായ പൊറിഞ്ചു മറിയം ജോസില്‍ പ്രധാന വേഷത്തില്‍ നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് വിജയരാഘവന്‍ എന്നിവരുമുണ്ടായിരുന്നു. ഇവര്‍ വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ ചിത്രത്തിന്റെ പ്രത്യേകത. ആന്റണിയില്‍ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദര്‍ശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. കല്യാണി പ്രിയദര്‍ശനും ആശാ ശരത്തും ആദ്യമായി ജോഷിക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. രണദിവെയാണ് ആന്റണിയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ശ്യാം ശശിധരന്‍ ആണ്. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജോജു ജോര്‍ജ്ജും ജോഷിയും ഒന്നിച്ച ചിത്രം പൊറിഞ്ചു മറിയം ജോസ് മികച്ച വിജയം നേടിയിരുന്നു. കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് എത്തിയത്.