നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഏതൊക്കെയോ അതിരുകളില്‍ നിന്ന് പൊറുക്കിയെടുത്ത നിസ്സാരമെന്നു തോന്നുന്ന ചില സംഭവങ്ങളാണ് ഇവിടെ നല്ല കഥകളായി പരിണമിച്ചിട്ടുള്ളത്.അതും തീരെ സങ്കീര്‍ണതകളില്ലാതെ വളരെ സ്വാഭാവികമായ കഥ പറച്ചിലിന്റെ രീതിയില്‍.ഓരോ കഥയും വായിച്ചു തീരുമ്പോള്‍ അവനവന്റെ ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുന്നതിനോടൊപ്പം കഥാപാത്രങ്ങള്‍ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. ദ മൂണ്‍ വാക്ക്, മിയാവാക്കിയിലെ കൊമ്പനാനകള്‍, സരസ സുന്ദരീമണി നീ തുടങ്ങിയ പതിനെട്ടു മികച്ച കഥകളുടെ സമാഹാരം. ‘സരസ സുന്ദരീ മണീ നീ’. ഡോ പി എം മധു. കൈരളി ബുക്‌സ്. വില 209 രൂപ.