നമ്മുടെ മനസിന്റെ അടിത്തട്ടില്‍ ഉറഞ്ഞു കിടക്കുന്ന ചില ആദിമ സ്വപ്നങ്ങളും ഭീതികളുമുണ്ട്. എപ്പോള്‍ ഏതു വിധത്തിലാണ് അവ ഉയര്‍ത്തെഴുനേറ്റു വരികയെന്ന് പറയാനേ കഴിയുകയില്ല. പിന്നെ അത് സത്യമാണോ മിഥ്യയാണോ ജീവിതമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാനും കഴിയില്ല. ദേവന്‍ എന്ന കഥാപാത്രത്തിന്റെ ഭൗതികവും മാനസികവുമായ ഭ്രാമാത്മകയാത്രകള്‍ക്കൊപ്പം സഞ്ചരിച്ച് ഈ അതിയാഥാര്‍ഥ്യത്തെ നമുക്ക് മുന്നില്‍ വരച്ചിട്ടുകയാണ് സപ്തപര്‍ണി എന്ന നോവലിലൂടെ നീതു ചെയ്യുന്നത്. വായനക്കാരുടെ ഉള്ളില്‍ ഒരേപോലെ ആകാംക്ഷയും കൗതുകവും ജനിപ്പിക്കുന്ന നോവല്‍. ‘സപ്തപര്‍ണി’. നീരു മോഹന്‍ദാസ്. ലോഗോസ് ബുക്‌സ്. വില 171 രൂപ.