വാഹന പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ഗറില്ല 450 വിപണിയിലെത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്. 2.39 ലക്ഷം രൂപയില്‍ തുടങ്ങുന്ന ബൈക്ക് മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. അനലോഗ് -2.93 ലക്ഷം, ഡാഷ് – 2.49 ലക്ഷം, ഫ്ളാഷ് -2.54 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. ബ്രാവ ബ്ലൂ, യെല്ലോ റിബണ്‍, ഗോള്‍ഡ് ഡിപ്പ്, പ്ലായ ബ്ലാക്ക്, സ്മോക്ക് തുടങ്ങിയ നിറങ്ങളിലും ലഭിക്കും. ഹിമാലയനില്‍ പരീക്ഷിച്ച ഷെര്‍പ്പ 450 പ്ലാറ്റ്ഫോമില്‍ ഒരുഗ്രന്‍ റോഡ്സ്റ്റര്‍ ലുക്കിലാണ് രംഗപ്രവേശം. സിറ്റി, ദീര്‍ഘദൂര യാത്രകള്‍ക്കും അത്യാവശ്യം ഓഫ്റോഡിംഗും ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. പെര്‍ഫോമന്‍സ്, ഇക്കോ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളുണ്ട്. അപ്റൈറ്റായും സ്പോര്‍ട്ടിയായും ഇരിക്കാനാവുന്ന വിധത്തിലാണ് സീറ്റുകള്‍. എന്നാല്‍ ഹിമാലയനിലേത് പോലെ ഉയരം ക്രമീകരിക്കാവുന്ന സീറ്റുകളല്ല. എഞ്ചിന് ഹിമാലയന്റെ തന്നെ452 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എഞ്ചിന് 40 പി.എസ് കരുത്തും 40 എന്‍.എം ടോര്‍ക്കും നല്കാന് കഴിവുള്ളതാണ്. ആറ് സ്പീഡ് ഗിയര്‍ ബോക്സാണ്. മുന്നില്‍ 310 എം.എം ഡിസ്ക് ബ്രേക്കും, പിന്നില്‍ 270 എം.എം ഡിസ്ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. റൈഡ് ബൈ വയര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗറില്ലയില്‍ ഇരട്ട ചാനല്‍ എ.ബി.എസ് സ്റ്റാന്‍ഡേര്‍ഡാണ്. 169 എം.എം ഗ്രൗണ്ട് ക്ലിയറന്‍സും 191 കിലോ ഗ്രാം ഭാരവുമാണ് ബൈക്കിനുള്ളത്. 11 ലിറ്റര്‍ ഇന്ധനം നിറയ്ക്കാനാകും. ഗറില്ലയ്ക്ക് വേണ്ടി സിയറ്റ് പ്രത്യേകം തയ്യാറാക്കിയ ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ഗറില്ല 450 വിപണിയിലെത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്
