സാംസങ് ഗ്യാലക്‌സി എ14 4ജി മലേഷ്യയില്‍ അവതരിപ്പിച്ചു. ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴിയാണ് വില്‍പന. ഗ്യാലക്‌സി എ14യുടെ 5ജി വേരിയന്റ് ഈ വര്‍ഷം ആദ്യം സിഇഎസ് 2023ലാണ് അവതരിപ്പിച്ചത്. ഗ്യാലക്‌സി എ14യുടെ 5ജി നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണകളില്‍ ലഭ്യമാണ്. എന്നാല്‍ ഗ്യാലക്‌സി എ14 4ജിയുടെ വില ഇതുവരെ സാംസങ് മലേഷ്യ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടില്ല. ഓഫ്ലൈന്‍ സ്റ്റോറുകളില്‍ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ വില 826 എംവൈആര്‍ (ഏകദേശം 15,300 രൂപ) ആണ്. ബ്ലാക്ക്, സില്‍വര്‍, ഗ്രീന്‍, ഡാര്‍ക്ക് റെഡ് കളര്‍ ഓപ്ഷനുകളിലാണ് ഗ്യാലക്‌സി എ14 4ജി വരുന്നത്.സ്മാര്‍ട് ഫോണിന്റെ 5ജി വേരിയന്റ് 4ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയാന്റുകളിലാണ് നിലവില്‍ വില്‍ക്കുന്നത്. ഇതിന്റെ വില യഥാക്രമം 16,499 രൂപ. 18,999 രൂപ, 20,999 രൂപ എന്നിങ്ങനെയാണ്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 5.0ലാണ് ഗ്യാലക്‌സി എ14 4ജി പ്രവര്‍ത്തിക്കുന്നത്. ഈ ഹാന്‍ഡ്‌സെറ്റില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കാണ് ഫോണിന്റെ സവിശേഷത. സാംസങ്ങിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റില്‍ 15വാട്ട് ചാര്‍ജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.