സല്‍മാന്‍ ഖാനെ നായകനാക്കി എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദര്‍’ സിനിമയുടെ ടീസര്‍ എത്തി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാകും സല്‍മാന്‍ എത്തുക. വന്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സാജിദ് നദിയാദ്വാലയാണ്. രശ്മിക മന്ദാനയാണ് നായിക. നാല് വര്‍ഷത്തിനു ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. ചിത്രം 2025ല്‍ ഈദ് റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമയ്ക്ക് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് വിവേക് ഹര്‍ഷനാണ്. മുരുകദോസിന്റെ നാലാം ഹിന്ദി സിനിമയാണിത്. 2016ല്‍ സൊനാക്ഷി സിന്‍ഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുകദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം.