എം എൽ എ പി.വി.അൻവറിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കർശന തീരുമാനമെടുത്തുവെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കും. ഡി.ജി.പി. ഇക്കാര്യങ്ങൾ അന്വേഷിച്ചു ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സർക്കാരിന് ലഭിക്കാനുള്ള നിർദേശം നൽകിയതായും ബാലൻ പറഞ്ഞു. കേരളത്തിലെ പോലീസ് ഇന്ത്യക്ക് അഭിമാനമാണെന്നും കുറ്റാന്വേഷണ മികവിലും ക്രമസമാധാന പരിപാലനത്തിലും യഥാർഥത്തിൽ ലോകത്തിലെ മുൻനിര സേനകളോടാണ് പോലീസ് ഇപ്പോൾ മത്സരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ കാലഘട്ടത്തിൽ 31 അവാർഡുകളാണ് കേരളത്തിലെ പൊലീസ് കരസ്ഥമാക്കിയിട്ടുള്ളതെന്ന് ബാലൻ പറഞ്ഞു.