വായനക്കാരോട് നേരിട്ട് സംവദിക്കുന്ന രീതിയില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം വായനാസുഖത്തിനൊപ്പം തന്നെ നമ്മുടെ ജീവിതത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന കുറിപ്പുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്. വായിക്കുക മാത്രമല്ല എന്നെന്നും സൂക്ഷിച്ച് വയ്ക്കേണ്ടതും ഇടയ്ക്കിടെ വായിക്കേണ്ടതുമാണ് ഈ പുസ്തകം. തൊഴില്‍, ബിസിനസ്സ്, വിദ്യാഭ്യസം, ശാരീരിക മാനസിക ആരോഗ്യം, നിത്യജീവിതത്തിലെ പ്രശ്നപരിഹാരങ്ങള്‍, പ്രചോദനം തുടങ്ങി ഒരു കുടുംബത്തിലെ ഏതൊരാള്‍ക്കും പ്രയോജനപ്പെടുന്ന ഈ പുസ്തകം ജീവിതത്തിലെ വിസ്മയകരമായ അനന്തസാദ്ധ്യതകളാണ് വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ‘സാധ്യതകളുടെ ലോകം’. ശിവകുമാര്‍. കൈരൡബുക്‌സ്. വില 228 രൂപ.