ശബരിമല തീർഥാടനത്തിന് സർക്കാർ നടപ്പിലാക്കിയ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അവലോകന യോഗം വിളിച്ച് മറ്റുള്ളവരുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനങ്ങൾ നടപ്പിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദിനംപ്രതി ഭക്തരുടെ എണ്ണം 90000 ആക്കിയത് ശരിയായ നടപടിയല്ല. തീർത്ഥാടകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കോടതി ഇടപെടേണ്ട അവസ്ഥയാണുള്ളത്. ഭക്തരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല മാസ്റ്റർപ്ലാൻ പദ്ധതി സമർപ്പിച്ചില്ലെങ്കിൽ 80 കോടി രൂപ നഷ്ടമാകും. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.