തന്ത്രി കണ്ഠരര് രാജീവരരുടെ കൈവശമുണ്ടായിരുന്ന പഴയ കൊടിമരത്തിലെ ശബരിമല വാജിവാഹനം തിരിച്ചെടുക്കാനുള്ളെ ചുമതല തിരുവാഭരണം കമ്മീഷണർക്ക് നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്ന് ചേർന്ന ബോർഡ് യോഗമാണ് ചുമതല തിരുവാഭരണം കമ്മീഷണർക്ക് നൽകിയത്. 2017 ൽ കൊടിമരം മാറ്റിസ്ഥാപിച്ചപ്പോഴാണ് പഴയ വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. വിവാദങ്ങളെ തുടർന്ന് വാജിവാഹനം തിരികെവാങ്ങണമെന്ന് തന്ത്രി കണ്ഠരര് രാജീവരര് ശബരിമല എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് കത്ത് നൽകിയിരുന്നു.
ശബരിമല വാജിവാഹനം തിരിച്ചെടുക്കാനുള്ളെ ചുമതല തിരുവാഭരണം കമ്മീഷണർക്ക് നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്
