ഇന്ത്യന്‍ സംഗീതത്തിന്റെ ധ്യാനപ്പെരുമയാണ് ഇളയരാജ. അകക്കാടുകളിലെവിടെയോ ചൂളം കുത്തുന്ന കാറ്റ് മനസ്സു പങ്കു വയ്ക്കുന്നതുപോലെയാണ് ഇളയരാജയുടെ ഗാനങ്ങള്‍ ദേശാതിര്‍ത്തികള്‍ ഭേദിച്ച് ആരാധകമനസ്സില്‍ ഇടം പിടിച്ചത്. ഭൂമിയിലെ ചില അഭൗമതകള്‍ക്കു പകരം വയ്ക്കാന്‍ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവും പോലെ ഇളയരാജയുടെ ബോധ്യങ്ങളില്‍ നിന്നും ഊര്‍ന്നു വീഴുന്ന സംഗീതത്തിന്റെ നൂലിഴകള്‍ക്കും പകരം വയ്ക്കാന്‍ ഒന്നുമില്ല. പല കാലങ്ങളില്‍ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള യാത്രയാണ് ‘സാന്ദ്രസംഗീതത്തിന്റെ നിറഭേദങ്ങള്‍’. നിഖില്‍ വേണുഗോപാല്‍. ഫാബിയന്‍ ബുക്‌സ്. വില 598 രൂപ.