യുക്രെയിനെതിരേ യുദ്ധം ചെയ്യാന്‍ റഷ്യ തടവുപുള്ളികളെ രംഗത്തിറക്കി. പരിശീലനംപോലും നല്‍കാതെയാണ് തടവുകാരെ യുദ്ധത്തിനായി ഇറക്കിവിട്ടിരിക്കുന്നതെന്നാണ് യുക്രെയിന്‍ സൈന്യം ആരോപിക്കുന്നത്. എല്ലാ രാത്രിയിലും യന്ത്രത്തോക്കുകള്‍ നല്‍കി ഏഴു ട്രൂപ്പ് സൈന്യത്തെ യുക്രെയിനിലേക്ക് അയക്കുന്നുണ്ടെന്നാണ് വെളിപെടുത്തല്‍.
യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയോട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ക്ഷുഭിതനായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍മാസത്തിലാണ് സംഭവം. യുക്രൈന്‍ പ്രസിഡന്റ് കൂടുതല്‍ സഹായം ആവശ്യപ്പെട്ടതോടെയാണ് ബൈഡന്‍ സ്വരം കടുപ്പിച്ചതെന്നാണു റിപ്പോര്‍ട്ട്.
ജീവനുള്ള ചീങ്കണ്ണിയെ സ്യൂട്ട്‌കേസിലാക്കി കടത്താന്‍ ശ്രമിച്ചയാള്‍ ജര്‍മ്മനി മ്യൂണിക്കിലെ എയര്‍പോര്‍ട്ടില്‍ പിടിയിലായി. ജീവനുള്ള ആല്‍ബിനോ വിഭാഗത്തില്‍പ്പെട്ട ചീങ്കണ്ണിയെയാണു പെട്ടിയില്‍ കണ്ടെത്തിയത്.