കേരളീയ വിഭവങ്ങളുടെ പെരുമ ലോകമെങ്ങും വിളമ്പിയ ഷെഫ് സുരേഷ് പിള്ള ബാല്യകാലം തൊട്ടുള്ള ഓര്‍മകളിലേക്കു വായനക്കാരെ കൂടെക്കൂട്ടുന്നു. ഭക്ഷണത്തെക്കുറിച്ചു രുചിയുള്ള കഥകള്‍ ധാരാളം കേട്ടാണു വളര്‍ന്നത്. എങ്കിലും ബാല്യത്തിനു നിറവും മണവും രുചിയും കുറവായിരുന്നു. അവഗണനയുടെ കയ്പില്‍ ജീവിതകഥയുടെ തുടക്കം. പിന്നീട് മധുരമുള്ള നേട്ടങ്ങളിലേക്ക് വിസ്മയകരമായ വളര്‍ച്ച. ഇന്ന് സമൂഹമാധ്യമങ്ങളില്‍ 20 ലക്ഷം ‘പിന്തുടര്ച്ച’ക്കാരുള്ള ഷെഫ് പിള്ളയ്ക്ക് അന്നും ഇന്നും അടുക്കള തന്നെ ഊര്‍ജം; അടങ്ങാത്ത അഭിനിവേശം. ‘രുചിനിര്‍വാണ – ഷെഫ് സുരേഷ് പിള്ളയുടെ ജീവിതം’. സുരേഷ് പിള്ള /റസല്‍ ഷാഹുല്‍. മനോരമ ബുക്സ്. വില: 440 രൂപ.