തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ഇപ്പോഴിതാ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. താരത്തിന്റെ പുതിയ സിനിമ വിശേഷമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ‘ദ് പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹാരാജി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തുവിട്ടിട്ടുണ്ട്. 2027 ജനുവരി 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. സന്ദീപ് സിങ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ ‘കാന്താരയുടെ പ്രീക്വലിന്റെ തിരക്കിലാണിപ്പോള്‍ ഋഷഭ്. അടുത്തിടെ സിനിമയുടെ ആദ്യ ട്രെയ്ലറും റിലീസ് ചെയ്തിരുന്നു.