ചൈനീസ് വാഹനനിര്‍മാതാക്കളായ എംജി മോട്ടോര്‍, ഇന്ത്യയിലെ ഭൂരിഭാഗം ഓഹരികളും വില്‍ക്കാന്‍ ഒരുങ്ങുന്നു. റിലയന്‍സ് ഇന്റസ്ട്രീസ്, ഹീറോ ഗ്രൂപ്പ്, പ്രേംജി ഇന്‍വെസ്റ്റ്, ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എന്നീ കമ്പനികളുമായി എംജി പ്രാരംഭ ഘട്ട ചര്‍ച്ചകളിലാണ്. എംജിയുടെ ഓഹരികള്‍ എറ്റെടുക്കുന്നതിനുള്ള ചര്‍ച്ചയില്‍ റിലയന്‍സ് ഗ്രൂപ്പ് മുന്‍പന്തിയില്‍ തന്നെയുണ്ട്. ചര്‍ച്ച വിജയമായാല്‍ റിലയന്‍സ് എംജി കാറുകള്‍ എത്തുമോയെന്ന് ഉറ്റുനോക്കുകയാണ് വാഹനലോകം. ഈ വര്‍ഷം അവസാനത്തോടെ പുതിയ പങ്കാളിയെ കണ്ടെത്താനാണ് എംജി മോട്ടറിന്റെ ശ്രമം. ഇതിലൂടെ ഏകദേശം 5000 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇന്ത്യചൈന അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് സായിക്ക് മോട്ടോഴ്‌സില്‍ നിന്ന് കൂടുതല്‍ പണം സമാഹരിക്കാനുള്ള കാലതാമസമാണ് എംജിയെ ഇന്ത്യന്‍ പങ്കാളിയെ തേടുന്നതിന് പ്രേരിച്ചിപ്പിച്ചത്. ഹലോളില്‍ തന്നെ രണ്ടാമത്തെ നിര്‍മാണ ശാല തുടങ്ങുന്നതിനും പുതിയ 45 കാറുകള്‍ വരും വര്‍ഷങ്ങളില്‍ വിപണിയില്‍ എത്തിക്കുന്നതിനുമായ നിക്ഷേപമാണ് എംജി തേടുന്നത്. ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന എംജി വിപണിയുടെ 6575 ശതമാനം വരെയാണ് ലക്ഷ്യം വയ്ക്കുന്നത്.