ഈ സീസണിലെ ക്രിക്കറ്റ് സീസണ് പൂര്‍ണമായും മുതലെടുക്കാനുറച്ച് റിലയന്‍സ് ഗ്രൂപ്പ്. അടുത്ത മാസം പാക്കിസ്ഥാനില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെയും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ഐ.പി.എല്ലിന്റെയും സംപ്രേക്ഷണാവകാശം റിലയന്‍സും സ്റ്റാര്‍ ഇന്ത്യയും നേതൃത്വം നല്കുന്ന പുതിയ സംയുക്ത സംരംഭത്തിനാണ്. രണ്ട് പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നായി ഏകദേശം 6,000 കോടി രൂപയുടെ വരുമാനമാണ് ജിയോ സ്റ്റാര്‍ ലക്ഷ്യം വയ്ക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് 1,500 കോടി രൂപ വരുമാനവും. ചാമ്പ്യന്‍സ് ട്രോഫി സംപ്രേക്ഷണം ചെയ്യുന്നത് സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലാണ്. കോ പ്രസന്റിംഗ് സ്പോണ്‍സര്‍ഷിപ്പിനായി സ്റ്റാര്‍ മുന്നോട്ടുവച്ചിരിക്കുന്നത് 55 കോടി രൂപയാണ്. പ്രസന്റിംഗ് സ്പോണ്‍സറായി എത്തണമെങ്കില്‍ 44 കോടി രൂപ നല്‍കണം. ഇന്ത്യയുടെ മല്‍സരങ്ങളുടെ പരസ്യനിരക്ക് 10 സെക്കന്‍ഡിന് 28 ലക്ഷം രൂപയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് 4,500 കോടി രൂപ സ്വന്തമാക്കാമെന്നാണ് ജിയോ സ്റ്റാറിന്റെ പ്രതീക്ഷ. 10 സെക്കന്‍ഡുള്ള പരസ്യ സ്സോട്ടിന് 5.45 ലക്ഷം രൂപയാണ് നിരക്ക്. മുന്‍വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ 15-20 ശതമാനം വര്‍ധനയുണ്ടാകും.