രാജ്യത്തെ പ്രമുഖ ഹോള്‍ സെയ്ല് ബിസിനസ് ബ്രാന്‍ഡ് ആയ മെട്രോ എജി ഏറ്റെടുത്ത് റിലയന്‍സ് റീറ്റെയ്ല്‍. 2085 കോടി രൂപയുടേതാണ് ഏറ്റെടുക്കല്‍. നിലവില്‍ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിംഗ് സംരംഭങ്ങള്‍ എന്നിവയ്ക്ക് സാധനങ്ങള്‍ എത്തിച്ചിരുന്ന മെട്രോ എജി ഇനി മുതല്‍ ‘ഡയറക്റ്റ് ടു കസ്റ്റമര്‍’ ബിസിനസിലേക്കാണ് കടക്കുന്നത്. റിലയന്‍സിന്റെ ഏറ്റെടുക്കല്‍ നടന്നതോടെ റീറ്റെയ്ല്‍ ബിസിനസിലേക്കും മെട്രോ എജിക്ക് കടക്കാം. ഏറ്റെടുക്കല്‍ മാര്‍ച്ചോടെ പൂര്‍ണമാകും. ഡീല്‍ അനുസരിച്ച് മൂന്നു വര്‍ഷം വരെ ബ്രാന്‍ഡ് നാമം മെട്രോ എജി എന്നു തന്നെ നിലനിര്‍ത്തിയേക്കും. ഈ ഡീല്‍ വഴി മെട്രോയുടെ 31 വലിയ സ്റ്റോറുകളാണ് റിലയന്‍സിന് കീഴിലാകുന്നത്. വിവിധ ബ്രാന്‍ഡുകളാണ് ഇതിനോടകം റിലയന്‍സിന്റെ റീറ്റെയ്ല്‍ ബിസിനസ് ഏറ്റെടുത്ത് കഴിഞ്ഞത്. ഡണ്‍സോ, ജസ്റ്റ് ഡയല്, ക്ലോവിയ എന്നിവയ്ക്കെല്ലാം ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഉള്ളത്. എസ്എച്ച്ബിപിഎല്‍ എന്ന കുപ്പിവെള്ള കമ്പനിയെയും റിലയന്‍സ് ഏറ്റെടുത്തിരുന്നു.