കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ 7.4% വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ ടെലികോം വിഭാഗമായ ജിയോയും റീട്ടെയ്ല്‍ വിഭാഗങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു. റിലയന്‍സ് ജിയോയുടെ അറ്റാദായത്തില്‍ 24% വര്‍ധനയുണ്ടായി. മൊത്ത അറ്റാദായം 18,540 കോടി രൂപയാണ്. പ്രതിഓഹരിക്ക് 13.70 രൂപ. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 17,265 കോടി രൂപയായിരുന്നു ആകെ അറ്റാദായം. ജൂലൈ- സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 16563 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2.43 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2023 ഒക്ടോബര്‍ -ഡിസംബര്‍ പാദത്തില്‍ ഇത് 2.27 ലക്ഷം കോടി രൂപയായിരുന്നു.