5.5 ജി അവതരിപ്പിച്ച് റിലയന്‍സ് ജിയോ. വിപുലമായ ഇന്റലിജന്‍സ് സവിശേഷതകളോട് കൂടിയാണ് 5.5 ജി എത്തുന്നത്. ടവര്‍ കണക്ഷനുകള്‍ക്കായി ഒരേസമയം മൂന്ന് നെറ്റ്വര്‍ക്ക് സെല്ലുകളെയാണ് ഇത് ബന്ധപ്പെടുന്നത്. 5.5 ജിയുടെ പ്രധാന പ്രത്യേകതകള്‍ ഇവയാണ്. 10 ജി.ബി.പി.എസ് വരെ ഡൗണ്‍ലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു. 1 ജി.ബി.പി.എസ് വരെയാണ് അപ്ലോഡ് വേഗത. വേഗതയേറിയതും സുഗമവുമായ പ്രകടനം വാഗ്ദാനം ചെയ്യുന്ന നെറ്റ്വര്‍ക്ക്. സുസ്ഥിരമായ കണക്ഷനുകളിലൂടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആശ്രയിക്കാവുന്ന നെറ്റ്വര്‍ക്കാണ് 5.5 ജി. 5.5 ജി സേവനത്തെ പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്ഫോണുകളുടെ ആദ്യ നിരയാണ് വണ്‍പ്ലസ് 13 സീരീസ്. സ്മാര്‍ട്ട്ഫോണില്‍ സ്റ്റാന്‍ഡേര്‍ഡ് കാരിയറില്‍ ഡൗണ്‍ലോഡ് വേഗത 277.78 എം.ബി.പി.എസ് വരെ ഉയര്‍ന്നു. 3സി.സി കാരിയറില്‍ വേഗത 1,014 എം.ബി.പി.എസ് കവിയുന്ന പ്രകടനമാണ് നടത്തിയത്. പരമ്പരാഗത 5 ജി നെറ്റ്വര്‍ക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജിയോയുടെ 5.5 ജി സാങ്കേതികവിദ്യ കൂടുതല്‍ നവീകരണങ്ങള്‍ കൊണ്ടുവരുന്നു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan