വിഷാദ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിന് നല്ല ചുവന്ന പഴുത്ത തക്കാളി ഡയറ്റില്‍ ചേര്‍ക്കുന്നത് ഫലപ്രദമാണെന്ന് ഗവേഷകര്‍. ഫുഡ് സയന്‍സ് ആന്റ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ തക്കാളിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റ് ആയ ലൈക്കോപീന്‍ വിഷാദലക്ഷണങ്ങള്‍ ലഘൂകരിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. തക്കാളിയില്‍ മാത്രമല്ല, തണ്ണിമത്തനിലും മറ്റ് ചുവന്ന നിറമുള്ള പഴങ്ങളില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഒരു ആന്റി-ഓക്‌സിഡന്റ് ആണ് ലൈക്കോപീന്‍. ലൈക്കോപീന്‍ ആണ് പഴങ്ങള്‍ക്ക് ചുവന്ന നിറം നല്‍കുന്നത്. ലൈക്കോപീന്‍ തലച്ചോറിലെ കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റിയും മെച്ചപ്പെടുത്തുമെന്ന് ഗവേഷകര്‍ പറയുന്നു. പരീക്ഷണത്തില്‍ ലൈക്കോപീന്‍ പതിവായി നല്‍കിയ എലികള്‍ കൂടുതല്‍ സാമൂഹികവും സംവേദനാത്മകവുമായി മാറിയതായി കണ്ടെത്തി. വിഷാദത്തിലാകുമ്പോള്‍ തലച്ചോറിലെ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി ദുര്‍ബലമാകുന്നു. ഇത് തലച്ചോറിലെ വൈകാരിക പ്രോസസ്സിംഗ്, മെമ്മറി എന്നിവയുമായി ബന്ധപ്പെട്ട ഭാഗമായ ഹിപ്പോകാമ്പസിനെയും ബാധിക്കുന്നു. ലൈക്കോപീന്‍ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റിയും മെച്ചപ്പെടുകത്തുന്നുവെന്ന് കണ്ടെത്തി. തലച്ചോറിലെ കോശങ്ങളുടെ നിലനില്‍പ്പിനും ആശയവിനിമയത്തിനും അത്യാവശ്യമായ ബ്രെയിന്‍-ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടറിന്റെ അളവ് ലൈക്കോപീന്‍ വര്‍ധിപ്പിച്ചുവെന്ന് പഠനം വെളിപ്പെടുത്തി. എന്നാല്‍ ഇതില്‍ കൂടുതല്‍ പരീക്ഷണം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം പഠനത്തില്‍ മനുഷ്യര്‍ക്ക് ലൈക്കോപീന്‍ വളരെ ഉയര്‍ന്ന അളവില്‍ ആവശ്യമാണ്. ശരാശരി മുതിര്‍ന്ന ഒരാള്‍ക്ക് പ്രതിദിനം ഏകദേശം 110 മില്ലിഗ്രാം.