130195002 1282bc776c8a1d1e263f1d0301f49b389d22c085

റഷ്യയിൽ അട്ടിമറി നീക്കവുമായി വിമതനീക്കം ശക്തം. മോസ്കോയിലേക്ക് അതിവേഗം നീങ്ങുകയാണ് കൂലിപ്പട്ടാളമായ വാഗ്നർ സേന. അതേസമയം രാജ്യ ദ്രോഹം ആരോപിച്ച റഷ്യ വിമതർക്കെതിരെ വ്യോമാക്രമണം തുടങ്ങി. അതീവ ഗൌരവമേറിയ സാഹചര്യമാണെന്ന് വിശദീകരിച്ച മോസ്കോ മേയർ, നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടച്ചതായും അറിയിച്ചിട്ടുണ്ട്.അട്ടിമറി നീക്കവുമായി മുന്നോട്ടുപോകുന്ന വാഗ്നർ സേനയ്ക്ക് സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന സംശയമാണ് റഷ്യയെ മുൾമുനയിൽ നിർത്തുന്നത്.  അതീവ ഗുരതര സാഹചര്യം കണക്കിലെടുത്ത് സുഹൃദ് രാജ്യങ്ങളുടെ തലവൻമാരുമായി ഫോണിൽ സംസാരിച്ച് പുടിൻ സഹായം തേടിയതായുള്ള വിവരങ്ങളും പുറത്തുവന്നു. തുർക്കിയടക്കമുള്ള രാജ്യങ്ങൾ ഇതിനോടകം പുടിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *