സ്വന്തം സിനിമ സ്ട്രീം ചെയ്യാനായി സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്ഫോംആരംഭിക്കാനൊരുങ്ങി സംവിധായകന് രാമസിംഹന് അബൂബക്കര്‍. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ രാമസിംഹന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം എത്തുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ തന്റെ സിനിമ ‘പുഴ മുതല്‍ പുഴ വരെ’ ഈ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്ന് രാമസിംഹന് വ്യക്തമാക്കി. പ്രമുഖ ഒ.ടി.ടി ചാനലുകള്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നതിന് വലിയ കാലതാമസമെടുക്കും. ഇതില്‍ നിന്നാണ് സ്വന്തം ഒ.ടി.ടി ചാനല്‍ എന്ന ആശയം രൂപം കൊണ്ടത്. ബോളിവുഡ് ചിത്രം ‘ദ കേരള സ്റ്റോറി’ക്ക് പോലും ഇതുവരെ ഒ.ടി.ടി റിലീസ് ആയിട്ടില്ല. അതേസമയം, മലബാര്‍ ലഹള പശ്ചാത്തലമാക്കി രാമസിംഹന് സംവിധാനം ചെയ്ത ചിത്രമാണ് പുഴ മുതല്‍ പുഴ വരെ. ക്രൗഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുമെന്നും രാമസിംഹന് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലി പൂര്‍ത്തിയായെന്നും സംവിധായകന് അറിയിച്ചിരുന്നു. സിനിമയില്‍ നടന് തലൈവാസല്‍ വിജയ് ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പ്രധാന കഥാപാത്രമായി എത്തിയത്. ജോയ് മാത്യുവും ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു കോടിക്ക് മുകളില്‍ രൂപയാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മാണത്തിനായി ലഭിച്ചത്.
സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി രാമസിംഹന്
