പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടതോടെ കോഴിക്കോട് ഖാളി മുഹമ്മദ് കോയ തങ്ങള് ജമാലുല്ലൈലി റമദാൻ വ്രതാരംഭം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേരളത്തിൽ റമദാൻ വ്രതം നാളെ മുതല് ആരംഭിക്കും.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്, സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുലൈലി, ഖലീലുല് ബുഖാരി തങ്ങള്, പാളയം ഇമാം സുഹൈബ് മൗലവി എന്നിവരാണ് മാസപ്പിറ കണ്ടത് സ്ഥിരീകരിച്ചത്. മാസപ്പിറ ദൃശ്യമായതിനാല് ഗള്ഫ് രാജ്യങ്ങളില് ഇന്ന് റമദാന് വ്രതം തുടങ്ങിയിരുന്നു.
കേരളത്തിൽ റമദാൻ വ്രതം നാളെ മുതല് ആരംഭിക്കും
