പ്രഭാസ് നായകനായി എത്തുന്ന ‘ആദിപുരുഷ്’ വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്റെ റിലീസ് ജൂണ്‍ 16 ന് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘റാം സീതാ റാം’ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ശ്രീരാമനായി പ്രഭാസും സീതയായി കൃതിയുമാണ് അഭിനയിച്ചിരിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്യുന്നുമുണ്ട്. ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള ഗാനവും മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ എത്തിയിട്ടുണ്ട്. മനോജ് മുംതാഷിറിന്റെ വരികള്‍ക്ക് സംഗീത ജോഡിയായ സച്ചേത്- പറമ്പാറയാണ് സംഗീതം നല്‍കി ഗാനം ആലപിച്ചിരിക്കുന്നത്. രാമനും സീതയും തമ്മിലുള്ള ആത്മബന്ധം എത്രമാത്രമാണെന്ന് കാട്ടി തരികയാണ് ഈ ഗാനം. പ്രണയവും ഭക്തിയും ആദരവും ഒരുപോലെ ഈ ഗാനത്തില്‍ തെളിഞ്ഞു കാണുന്നു.