തമിഴ് സിനിമാ രംഗത്തെ രണ്ട് പ്രതിഭകള്‍ ആദ്യമായി ഒന്നിക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും യുവ സംവിധായകന്‍ മാരി സെല്‍വരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം പുറത്ത്. ‘തലൈവര്‍ 172’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. രജനികാന്തിന്റെ അഭിനയ ജീവിതത്തിലെ 172 മത് ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ തിരക്കഥ രജനിക്ക് ഇഷ്ടപ്പെട്ടതായും, ലോകേഷ് കനകരാജുമായുള്ള ചിത്രത്തിന് ശേഷം തലൈവര്‍ 172 ചിത്രീകരണം ആരംഭിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പേരിയേറും പെരുമാള്‍, കര്‍ണ്ണന്‍, മാമന്നന്‍, വാഴൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായിരിക്കും തലൈവര്‍ 172.