മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കൊച്ചിയിലെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഫുട്ബാള്‍ ഗ്രൗണ്ട് നവീകരണത്തിലാണ് ക്രമക്കേട് നടന്നതെന്നും രാഹുല്‍ ആരോപിച്ചു. 2023 മെയിലാണ് നവീകരണത്തിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചത്. സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി ശശിയും മകനും, ഇവര്‍ അഭിഭാഷകരായ മാഗ്നം സ്പോര്‍ട്സ് എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്നും രാഹുൽ ആരോപിച്ചു. പി. ശശി നടത്തുന്ന കൊള്ളയുടെ ഒരു ഉദാഹരണം മാത്രമാണിതെന്നും ബാക്കി പിന്നാലെ വരുമെന്നും ഈ ക്രമക്കേടിൽ പരാതി കൊടുക്കുമെന്നും രാഹുൽ പറഞ്ഞു. ഇപി ജയരാജനെതിരെ വേഗത്തില്‍ നടപടിയെടുത്ത പിണറായി വിജയന് പി ശശി, അജിത്ത് കുമാര്‍, സുജിത്ത് ദാസ് എന്നിവരെ തൊടാൻ പേടിയാണെന്നും രാഹുൽ കൂട്ടിചേര്‍ത്തു.