ചുട്ടുപൊള്ളുന്ന വിചിത്രജീവിതങ്ങളുടെ നീറിപ്പിടച്ചിലും കയ്പും വിരക്തിയും നിസ്സഹായതയും നിറച്ച് കഥ പറയുകയാണ് ജിസ ജോസ്. ഒരുവള്‍ക്കുള്ളില്‍നിന്ന് ഒരുപാട് അപരിചിതര്‍ ഇറങ്ങിനടക്കുന്നപോലെ! മനസ്സുകളുടെ നിഗൂഢതകളിലേക്ക് സൂക്ഷ്മദര്‍ശിനി തിരിക്കുന്ന എഴുത്തുകാരി, മരവിച്ച തടാകംപോലെ ഉറഞ്ഞുപോയ മനുഷ്യരെ കാണിച്ചുതരുന്നു. മുറ്റിയ ആകാംക്ഷയോടെ, ഭയപ്പാടോടെ, നിങ്ങളും കോടമൂടിയ കഥയുടെ മല കയറും, കൂടെയുള്ളത് കൊലയാളിയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. കരുത്തുറ്റ ആഖ്യാനത്തിലും ഭാഷയിലും പെണ്‍നോട്ടങ്ങളിലും വ്യതിരിക്തമായ പതിനൊന്നു കഥകള്‍. ‘രാത്രിയോ അതിദീര്‍ഘം’. ജിസ്സ ജോസ്. ഡിസി ബുക്സ്. വില 218 രൂപ.
രാത്രിയോ അതിദീര്‍ഘം
