ലോക്സഭാ തെരഞ്ഞെടുപ്പിൽ ഐഎന്‍ടിയുസിക്ക് ഒരു സീറ്റ് നൽകണമെന്നും ഇല്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്നും പറഞ്ഞ ആര്. ചന്ദ്രശേഖരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. സീറ്റ് ആവശ്യപ്പെട്ടത് ശരിയായില്ല, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.ചന്ദ്രശേഖരൻ ഇടങ്കോൽ ഇടുകയാണ്. തൊഴിലാളികൾക്ക് സീറ്റ് വേണമെന്ന് പറയുന്നത് മനസിലാക്കാം. എന്നാൽ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ഒരിക്കലും പറയാൻ പാടില്ലാത്തതാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആര്. ചന്ദ്രശേഖരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ
