ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ യൂണിറ്റായ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സിന് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയില്‍ നിന്ന് 8,278 കോടി രൂപ നിക്ഷേപം ലഭിക്കും. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് നിക്ഷേപം പൂര്‍ണ്ണമായും ലിസ്റ്റ് ചെയ്യപ്പെടാത്ത റിലയന്‍സ് റീട്ടെയിലിലെ 0.99ശതമാനം ഓഹരിയായി മാറ്റും, ഇത് റിലയന്‍സിന് ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ മൂല്യം നല്‍കിയേക്കും. ഇന്ത്യയുടെ അതിവേഗം വളരുന്ന റീട്ടെയില്‍ വിപണിയില്‍ വളര്‍ച്ചാ സാധ്യതയുള്ള നൂതന കമ്പനികളെ പിന്തുണയ്ക്കാന്‍ ക്യു.ഐ.എ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി പറഞ്ഞു. അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയാണ് തങ്ങള്‍ നടത്തുന്നതെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് പറയുന്നു, മാര്‍ച്ച് അവസാനം 7,000-ലധികം നഗരങ്ങളിലായി 18,040 സ്റ്റോറുകള്‍ ഉണ്ടായിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 2.6 ലക്ഷം കോടി രൂപ വരുമാനം റിപ്പോര്‍ട്ട് ചെയ്തു, മുന്‍ വര്‍ഷത്തേക്കാള്‍ 30ശതമാനം വര്‍ധനയാണ് ഇത്. റിലയന്‍സ് റീട്ടെയില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ മുകേഷ് അംബാനി ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആ വിഷയത്തില്‍ കമ്പനി ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.