ജില്ലാ പോലീസ് മേധാവിയെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ സാമൂഹ്യവിരുദ്ധതയാണ് താൻ ചൂണ്ടിക്കാണിച്ചതെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. മാപ്പ് പറയാൻ തയ്യാറല്ല. ലൈഫ് പദ്ധതി അട്ടിമറിക്കാൻ മലപ്പുറം എസ്.പി. എസ്.ശശിധരന് ഐ.പി.എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറം എസ് പിയെ പൊതുവേദിയിൽ ആക്ഷേപിച്ച പിവി അൻവർ എംഎൽഎയുടെ നിലപാടിനെ ന്യായീകരിച്ച് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. പൊലീസ് സംഘടന വേദികളിലെ വിമർശനം സ്വഭാവികമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സിആർ ബിജു പറഞ്ഞു . ഉൾക്കൊള്ളേണ്ട കാര്യമാണെങ്കിൽ ഉൾകൊള്ളുമെന്നും ഇല്ലെങ്കിൽ അവഗണിക്കുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.