ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും വിലകുറഞ്ഞ കമ്മ്യൂട്ടര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായ പ്യുവര്‍ ഇവി പുതിയ ഇക്കോഡ്രൈഫ്റ്റ് പുറത്തിറക്കി. സംസ്ഥാന സബ്സിഡി ഉള്‍പ്പെടെ 99,999 രൂപ പ്രാരംഭ വിലയിലാണ് (എക്‌സ്-ഷോറൂം ഡല്‍ഹി) ബൈക്ക് എത്തിയത്. അതേസമയം 99,999 രൂപയുടെ ലോഞ്ച് വില ദില്ലി സംസ്ഥാനത്തിന് മാത്രമുള്ളതാണ്. ഇക്കോഡ്രൈഫ്റ്റിന് പാന്‍ ഇന്ത്യ എക്‌സ്-ഷോറൂം ലോഞ്ച് വില 1,14,999 രൂപയാണ്. യഥാക്രമം സംസ്ഥാനതല സബ്സിഡികളും ആര്‍ടിഒ ഫീസും അനുസരിച്ച് ഓണ്‍-റോഡ് വില വ്യത്യാസപ്പെടും. പ്യുവര്‍ ഇവി ഇക്കോഡ്രൈഫ്റ്റ് കറുപ്പ്, ഗ്രേ, നീല, ചുവപ്പ് എന്നിങ്ങനെ നാല് നിറങ്ങളില്‍ ലഭ്യമാണ്. ഹൈദരാബാദിലെ പ്യുവര്‍ ഇവിയുടെ സാങ്കേതിക-നിര്‍മ്മാണ കേന്ദ്രത്തിലാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ക്കൊപ്പം 130 കിലോമീറ്റര്‍ വരെ ഓണ്‍-റോഡ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. മോട്ടോര്‍സൈക്കിളിന് 75 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.