ജോജു ജോര്‍ജും ഐശ്വര്യ രാജേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പുലിമട’ ടീസര്‍ എത്തി. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. പുലിമടയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് എ.കെ. സാജനാണ്. പെണ്ണിന്റെ സുഗന്ധം(സെന്റ് ഓഫ് എ വുമണ്‍)എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഐന്‍സ്റ്റീന്‍ മീഡിയ,ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ ഐന്‍സ്റ്റീന്‍ സാക് പോള്‍, രാജേഷ് ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തില്‍ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ബാലചന്ദ്രമേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊലീസ് കോണ്‍സ്റ്റബിള്‍ വിന്‍സന്റ് സ്‌കറിയുടെ (ജോജു ജോര്‍ജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്.