ഇന്ത്യന്‍ കമ്പനിയായ പിട്രോണിന്റെ പുതിയ സ്മാര്‍ട് വാച്ച് വിപണിയിലെത്തി. ആപ്പിള്‍ വാച്ചുമായി ഏറെ സാദൃശ്യമുള്ള പിട്രോണ്‍ ഫോഴ്‌സ് എക്‌സ്12എന്‍ ആണ് അവതരിപ്പിച്ചത്. യുവാക്കളുടെ വിപണിയെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സ്മാര്‍ട് വാച്ച് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതുമയുള്ള വാച്ച് ഫെയ്സുകള്‍, ബില്‍റ്റ്-ഇന്‍ ഗെയിമുകള്‍, ഫുള്‍-ടച്ച് 2.5ഡി കര്‍വ്ഡ് ഡിസ്പ്ലേ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് പുതിയ വാച്ച് വരുന്നത്. പിട്രോണ്‍ ഫോഴ്‌സ് എക്‌സ്12എന്‍ സ്മാര്‍ട് വാച്ചിന്റെ എംആര്‍പി 1499 രൂപയാണെങ്കിലും ഇപ്പോള്‍ 1199 രൂപ ഓഫര്‍ വിലയ്ക്ക് ലഭ്യമാണ്. ആമസോണ്‍ ഇന്ത്യ വഴി പിട്രോണ്‍ ഫോഴ്‌സ് എക്‌സ്12എന്‍ വാങ്ങാം. ഒരു വര്‍ഷത്തെ വാറന്റിയോടെയാണ് വാച്ച് വരുന്നത്. ബ്ലേസിങ് ബ്ലൂ, ഗോള്‍ഡ് ബ്ലാക്ക്, കാര്‍ബണ്‍ ബ്ലാക്ക്, ഷാംപെയ്ന്‍ പിങ്ക് എന്നിവയുള്‍പ്പെടെ നാല് നിറങ്ങളില്‍ സ്മാര്‍ട് വാച്ച് ലഭ്യമാണ്. അലോയ് മെറ്റല്‍ കേസിങ്ങില്‍ നിര്‍മിച്ച ഭാരം കുറഞ്ഞ സ്മാര്‍ട് വാച്ചാണ് ഫോഴ്‌സ് എക്‌സ്12എന്‍. ചതുരാകൃതിയിലുള്ള 1.85 ഇഞ്ച് എച്ച്ഡി സ്‌ക്രീനോടെയാണ് ഇത് വരുന്നത്. മള്‍ട്ടി-സ്പോര്‍ട്സ് മോഡും 130ലധികം വാച്ച് ഫെയ്സുമായാണ് പിട്രോണ്‍ ഫോഴ്‌സ് എക്‌സ്12എന്‍ വരുന്നത്. അഞ്ച് ദിവസം വരെ ലഭിക്കുന്നതാണ് ബാറ്ററി. ഹൃദയമിടിപ്പ് മോണിറ്റര്‍, ഗൈഡഡ് ബ്രീത്തിങ് എക്സര്‍സൈസുകള്‍, സ്ലീപ്പ് ട്രാക്കര്‍, എസ്പിഒ2 മോണിറ്റര്‍, ഡെയ്ലി ആക്റ്റിവിറ്റി ട്രാക്കര്‍ എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകള്‍ വാച്ചിലുണ്ട്. ആരോഗ്യ, ഫിറ്റ്‌നസ് ഫീച്ചറുകള്‍ക്ക് പുറമെ ബ്ലൂടൂത്ത് 5.0 ന്റെ സേവനവും ലഭ്യമാണ്. ഇത് ഇന്‍കമിങ് കോളുകള്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍, സോഷ്യല്‍ മീഡിയ അലേര്‍ട്ടുകള്‍ എന്നിവ സ്വീകരിക്കാനും എട്ട് കോണ്‍ടാക്റ്റുകള്‍ വരെ സൂക്ഷിക്കാനും ഉപയോക്താക്കളെ സഹായിക്കും.