ക്രിസ്തുമസ് ന്യൂ ഇയർ യാത്രകള്‍ക്കുള്ള നിരക്കില്‍ വർദ്ധനവുമായി വിമാന കമ്പനികളും ബസുടമകളും. യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും ഈടാക്കുന്നത്. അവധിക്കാലത്ത് നാട്ടിലെത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് നിരക്ക് വർദ്ധന . ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് രണ്ടാഴ്ച മുമ്പ് തന്നെ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കില്‍ ക്രിസ്തുമസിന് തലേന്ന് ഇത് ആറിരട്ടിയിലധികമായി. ആഭ്യന്തര സർവ്വീസിൽ യാത്രക്കാരുടെ എണ്ണം കൂടുന്നത് കൊണ്ടാണ് വിമാന കമ്പനികളുടെ ഈ കൊള്ള.
എങ്കിൽ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യാം എന്ന് കരുതിയാൽ അവിടേയും നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്ക് സ്വകാര്യ ബസുകളെല്ലാം അവധിക്കാലത്ത് ഈടാക്കുന്നത് ഭീമമായ തുകയാണ്. സാധാരണ ദിവസങ്ങളിൽ 800 രൂപ മുതൽ 2000 രൂപ വരെ ഈടാക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ മൂവ്വായിരം മുതല്‍ നാലായിരം രൂപവരെയായി വർദ്ധിച്ചിരിക്കുന്നു. ക്രിസ്തുമസ് ന്യൂ ഇയർ അടുത്ത ദിവസങ്ങളിൽ ഇത് പിന്നേയും വര്‍ദ്ധിപ്പിക്കും. പല സ്വകാര്യ ബസുകളും ആഘോഷ ദിവസങ്ങൾക്കടുപ്പിച്ചേ ടിക്കറ്റ് ബുക്കിംഗ് സൗക്യര്യം ഓപ്പൺ ചെയ്യുന്നുള്ളൂ എന്നും റിപ്പോർട്ടുകൾ