പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കാൻ ഒരുങ്ങുന്നു. സന്ദർശനത്തിൽ യുഎഇ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി 13, 14 തീയതികളിലായിരിക്കും പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം. അബുദാബിയിലെ ബി എ പി എസ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണിത്. ക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്.