ലൈഫ് സ്റ്റൈല്‍ പിക്അപ്പായ ഹൈലക്സിന്റെ മോഡലുകളുടെ വിലയില്‍ മാറ്റം വരുത്തി ടൊയോട്ട. സ്റ്റാന്‍ഡേഡ് മോഡലിന് 3.59 ലക്ഷം രൂപ കുറച്ച് 30.40 ലക്ഷം രൂപയാക്കിയപ്പോള്‍ ഹൈ എംടി ഹൈ എടി മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ഹൈ എംടിക്ക് 1.35 ലക്ഷവും ഹൈ എടിക്ക് 1.10 ലക്ഷം രൂപയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച വില പ്രകാരം ഏറ്റവും ഉയര്‍ന്ന ഹൈലക്സ് മോഡലായ ഹൈ എടിക്ക് 37.90 ലക്ഷം രൂപയാണ് വില. നേരത്തെ അത് 36.80 ലക്ഷമായിരുന്നു. ഹൈ എംടിയുടെ വില 35.80 ലക്ഷമായിരുന്നത് 37.15 ലക്ഷമായി വര്‍ധിച്ചു. ഇമോഷണല്‍ റെഡ്, വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക്ക് എന്നീ നിറങ്ങളില്‍ പുതിയ വാഹനം ലഭിക്കും. രൂപകല്പനയില് മാത്രമല്ല ഉള്ളിലും ഹൈലക്സിന് ഫോര്‍ച്യൂണറിനോട് സാമ്യതയുണ്ട്. ഈ രണ്ടു വാഹനങ്ങളിലും 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ടൊയോട്ട നല്‍കിയിട്ടുള്ളത്. 204 എച്ച്പി കരുത്തും 420 എന്‍എമ്മും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എന്‍ജിനാണിത്. ഓട്ടമാറ്റിക് ഗിയര്‍ബോക്സില്‍ ടോര്‍ക്ക് 500 എന്‍എമ്മായി ഉയരും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള ഹൈലക്സില്‍ ഫോര്‍വീല്‍ ഡ്രൈവും നല്‍കിയിട്ടുണ്ട്.