സബാഹിന്റെ ഈ നോവല്‍ പറയുന്നത് ആളും പേരുമൊന്നുമില്ലാത്ത ഒരു പൊയ്യക്കാടിനെക്കുറിച്ചാണ്. ഇതിലെ തെളിനീര്‍, കണ്ണീരും അതിനുള്ളില്‍ പതിയിരിക്കുന്ന മുതല, മതവും അവമതിയും തിരസ്‌കാരവും ദാരിദ്ര്യവും ഏകാന്തതയുമൊക്കെയാണ്. ചതിക്കുഴി യുടെ ഇരുണ്ട ആഴങ്ങളിലേക്ക് വലിച്ചു താഴ്ത്തപ്പെടുമ്പോള്‍ അതിനു കീഴടങ്ങാത്ത ഒരുകൂട്ടം മനുഷ്യരുടെ പ്രത്യാശാനിര്‍ഭരമായ ചിന്നംവിളിയാണ് പൊയ്കയുടെ രാഷ്ട്രീയം. അത് കാനച്ചെടിയുടെ കുറ്റിപോലെ വായനക്കാരന്റെ പതിവ് ജീവിത സങ്കല്പങ്ങളുടെ കാല്പാദങ്ങളില്‍ തുളച്ചുകയറുന്നു. ശീമപ്പുല്ലുകള്‍പോലെ ആത്മാവിന്റെ വക്കുകളില്‍ ചോര പൊടിയാന്‍മാത്രം ആഴത്തില്‍ നിരന്തരം ഉരഞ്ഞു കൊണ്ടിരിക്കുന്നു. ‘പൊയ്ക’. സബാഹ്. ഡിസി ബുക്‌സ്. വില 284 രൂപ.