പ്രമുഖ ജര്‍മ്മന്‍ അത്യാഡംബര വാഹനനിര്‍മ്മാതാക്കളായ പോര്‍ഷേ 718 ബോക്സ്റ്റര്‍, കേമാന്‍ എന്നിവയുടെ സ്റ്റൈല്‍ എഡിഷനുകള്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ് മോഡലുകളിലും അതിനൂതന ഫീച്ചറുകളുണ്ടെന്നതാണ് സവിശേഷത. 718 സ്പൈഡര്‍ വീലുകളും 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഇതില്‍ പ്രധാനമാണ്. ബ്ളാക്ക്, വൈറ്റ് കോണ്ട്രാസ്റ്റ് പാക്കേജ് ഓപ്ഷനുകളുണ്ട്. 295 ബി.എച്ച്.പി കരുത്തുള്ളതാണ് എന്ജിന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.1 സെക്കന്‍ഡ് മതി. ഓപ്ഷണല്‍ സെവന്-സ്പീഡ് പി.ഡി.കെ മോഡലില്‍ ഇതേവേഗം നേടാന്‍ 4.7 സെക്കന്‍ഡ് ധാരാളം. 275 കിലോമീറ്ററാണ് ടോപ്സ്പീഡ്.